വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കിയാണ് ഓരോ സ്വാതന്ത്ര്യ ദിനവും
വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കിയാണ് ഓരോ സ്വാതന്ത്ര്യ ദിനവും കടന്നുപോകുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ജാതി, മത, ഭാഷാ വ്യത്യാസങ്ങൾക്കപ്പുറം ഭാരതീയരെന്ന ഒറ്റ വികാരത്തിൽ നാം ഒന്നിക്കുന്ന ദിനമാണിത്. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കുമെന്നും രാജ്യപുരോഗതിക്കായി കൈകോർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.

