LatestNEWS

പ്ലസ്ടു വിദ്യാർഥിയെ കഴുത്തുഞെരിച്ചു കൊന്നു ചാക്കിൽ കെട്ടിത്താഴ്ത്തി; കൂട്ടുകാരൻ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ

Spread the love

പ്ലസ്ടു വിദ്യാർഥിയെ കഴുത്തുഞെരിച്ചു കൊന്നു ചാക്കിൽ കെട്ടിത്താഴ്ത്തി; കൂട്ടുകാരൻ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ​തിരുവനന്തപുരം: പാങ്ങപ്പാറയിൽ പ്ലസ് ടു വിദ്യാർഥിയെ ദാരുണമായി കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി ഒഴിഞ്ഞ പറമ്പിൽ തള്ളിയ നിലയിൽ കണ്ടെത്തി. ചേങ്കോട്ടുകോണം സ്വദേശിയായ അഭിറാം എം.ഡി. (17) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഭിറാമിന്റെ സുഹൃത്തായ 17-കാരൻ, 19 വയസ്സുള്ള യുവാവ്, ഇരുവരുടെയും സുഹൃത്തായ പെൺകുട്ടി എന്നിവരെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച പ്രദേശവാസി ഉമർ എന്നയാളും കസ്റ്റഡിയിലുണ്ട്.​ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ അഭിറാമിനെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ശ്രീകാര്യം പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച പാങ്ങപ്പാറയിലെ ഒഴിഞ്ഞ പറമ്പിൽനിന്ന് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.​പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള 17-കാരൻ പ്രണയിച്ചിരുന്ന പെൺകുട്ടിയുമായി അഭിറാം സോഷ്യൽ മീഡിയ വഴി സന്ദേശങ്ങൾ അയച്ച് സംസാരിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.​പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് വ്യാജസന്ദേശങ്ങൾ അയച്ചാണ് പ്രതികൾ അഭിറാമിനെ പാങ്ങപ്പാറയിലെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. അവിടെവെച്ച് കഴുത്തിൽ ബെൽറ്റ് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം ചാക്കിലാക്കി സമീപത്തെ ഒഴിഞ്ഞ പറമ്പിൽ തള്ളുകയായിരുന്നു. പ്രതികളെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *