വനമേഖലയിലേക്ക് പിന്‍വാങ്ങാന്‍ തയ്യാറാകാതെ കാട്ടുകൊമ്പന്‍ പടയപ്പ
വനമേഖലയിലേക്ക് പിന്‍വാങ്ങാന്‍ തയ്യാറാകാതെ കാട്ടുകൊമ്പന്‍ പടയപ്പ. തലയാറില്‍ പടയപ്പ റേഷന്‍ കടക്ക് നേരെ ആക്രമണം നടത്തി. കടക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും കാട്ടുകൊമ്പന്‍ അരി ഭക്ഷിച്ചില്ല.കഴിഞ്ഞ ദിവസം ഒരു വീടിന് നേരെയും പച്ചക്കറി കടക്ക് നേരെയും ആനയുടെ ആക്രമണം ഉണ്ടായി.മറയൂരിന് സമീപം തോട്ടംമേഖലയില്‍ പടയപ്പ തമ്പടിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തോളമായി.മറയൂരിന് സമീപം പടയപ്പ തമ്പടിച്ച് തുടങ്ങിയിട്ട് ഒരു മാസത്തോളമായി. കഴിഞ്ഞ ദിവസം രാത്രി തലയാറില്‍ റേഷന്‍കടക്ക് നേരെ പടയപ്പ ആക്രമണം നടത്തി. വാതില്‍ തകര്‍ത്തെങ്കിലും അരി ഭക്ഷിച്ചില്ല. അരി ചാക്കുകള്‍ ആനക്കെത്താത്ത ദൂരത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞദിവസം തലയാറില്‍ ഒരു വീടിന്റെ വാതില്‍ തകര്‍ത്ത പടയപ്പ പച്ചക്കറി കടക്കു നേരെയും ആക്രമണം നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ കാപ്പിസ്റ്റോര്‍, പാമ്പന്‍മല, ലക്കം ന്യൂ ഡിവിഷന്‍, തലയാര്‍ എന്നീ തോട്ടം മേഖലകളില്‍ തമ്പടിച്ച് പടയപ്പ തൊഴിലാളികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. തൊഴിലാളികള്‍ തോട്ടങ്ങളില്‍ ജോലിക്ക് ഇറങ്ങുന്നതും രാത്രി ലയങ്ങളില്‍ കിടന്നുറങ്ങുന്നതും ഭയപ്പാടോടെയാണ്.പല ലയങ്ങളിലുമുള്ള വീടുകള്‍ കാര്യമായ ഉറപ്പില്ലാത്തതാണ്. ഇനിയും പടയപ്പ ജനവാസ മേഖലയില്‍ തുടര്‍ന്നാല്‍ ജീവിതം ദുഷ്‌കരമാകുമെന്ന് തൊഴിലാളികള്‍ പറയുന്നു.വനംവകുപ്പിടപ്പെട്ട കാട്ടുകൊമ്പനെ കാടുകയറ്റണമെന്നാണ് ആവശ്യം.