കേരളപ്പിറവി ദിനത്തിൽ രാജ്യത്തിലെ ആദ്യത്തെ ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും’; മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ രാജ്യത്തെ ആദ്യത്തെ ദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയിട്ടും നേട്ടം കൈവരിക്കാനായി. രാജ്യത്തിലെ ആദ്യ ദാരിദ്ര്യ മുക്ത സംസ്ഥാനം എന്നതിലേക്കാളുപരി ലോകത്തിലെ തന്നെ ചുരുക്കം സ്ഥലങ്ങളുടെ പട്ടികയിലാണ് സംസ്ഥാനം ഇടംപിടിച്ചിരിക്കുന്നതെന്നും ഇത് രാജ്യത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് ചേർന്ന മന്ത്രിസഭ യോ​ഗത്തിലെ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.’കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും വ്യാജ പ്രചാരണങ്ങൾ നടത്തിയിട്ടും നേട്ടം കൈവരിക്കാൻ നമുക്ക് സാധിച്ചു. കേവലം സാമ്പത്തിക കണക്കുകളിൽ മാത്രമല്ല കേരളത്തിന്റെ വികസന മാതൃക. മറിച്ച്, അത് മാനസികമായി ഉണ്ടായ വളർച്ചയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻ​ഗണന നൽകുന്നത്.’ മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *