വർക്കലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
വർക്കല : കുടുംബ വഴക്കിനെ തുടർന്ന് വർക്കല അയിരൂരിലാണ് ഭർത്താവ് ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. വർക്കല അയിരൂർ തറട്ട താഴെ തൊടിയിൽ വീട്ടിൽ സുബിനയാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിക്കായിരുന്നു നാടിനെ നടുക്കിയ സംഭവം. സുബിനയുടെ കഴുത്തിനാണ് വെട്ടേറ്റത്. ശരീരത്തിൽ അറോളം മുറിവുകൾ ഉള്ളതായാണ് പ്രാഥമിക വിവരം. ബഹളം കേട്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അയിരൂർ പോലീസ് സംഭവസ്ഥലത്ത് എത്തി സുബിനയുടെ ഭർത്താവ് ഷാജനെ കസ്റ്റഡിയിൽ എടുത്തു
#

