Monday, November 2, 2026
Latest:
NEWSLatest

കേരളപ്പിറവി ദിനത്തിൽ പാട്ടിന്റെ കൂട്ടുകാരുടെ പാട്ടുംപായസവും

Spread the love

കേരളപ്പിറവി ദിനത്തിൽ പാട്ടിന്റെ കൂട്ടുകാരുടെ പാട്ടും
പായസവും

തിരു. കേരള സംസ്ഥാന രൂപീകരണത്തിന്റെ എഴുപതാം വാർഷിക ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മുൻ വർഷങ്ങളിലും നടത്തി വന്നിരുന്ന തിരുവനന്തപുരത്തെ ഏറ്റവും വലിയ സംഗീത ചാരിറ്റി കൂട്ടായ്മയായ പാട്ടിന്റെ കൂട്ടുകാരും വാനമ്പാടികളും പാട്ടും പായസ വിതരണവും സംഘടിപ്പിച്ചു . പ്രസിഡണ്ട് ഡോ.ബി. വേണു ഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. ബാബ ഗ്രൂപ്പ്‌ ഡയറക്ടർ ബാബ അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ,ഫൗണ്ടർ സെക്രട്ടറി നയാസ് ഇല്ല്യാസ്, വാനമ്പാടികൾ പ്രസിഡണ്ട് അനിതാമ്മ, സെക്രട്ടറി സരിത പൈ,ട്രഷറര്‍ സുനിത കുമാരി, രാഗിണി അഞ്ചൽ എന്നിവർ ആശംസ പ്രസംഗം നടത്തി. 1956 പേർക്ക് പായസ വിതരണം നടത്തുകയും, കരമന ജാഫറിന്റെ നേതൃത്വത്തിൽ പാട്ടിന്റെ കൂട്ടുകാർ കേരളീയ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *