വാർത്താക്കുറിപ്പ് 12025 ഒക്ടോബർ 19ജില്ലാ ഇൻഫർമേഷൻ ഓഫീസ്കോട്ടയം

Spread the love

സ്കൂൾ കായിക മേള:
ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി

കോട്ടയം: ഒക്ടോബർ 21 ന് തിരുവനന്തപുരത്താരംഭിക്കുന്ന 67 -ാമത് സംസ്ഥാന സ്കൂൾ കായിക മേളയിലെ ചാമ്പ്യൻമാർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി. കുടമാളൂർ ഗവണ്മെന്റ് എച്ച്.എസ്.എൽ.പി സ്കൂളിൽ നടന്ന യോഗത്തിൽ സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ട്രോഫിയിൽ മാല ചാർത്തി സ്വീകരിച്ചു

. ദേശീയ അന്തർദേശീയ തലത്തിൽ മികച്ച കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള കേരളത്തിൻ്റെ കായിക രംഗത്തെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റാൻ സ്കൂൾ കായിക മേളകൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ വർണക്കൂടാരം പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
അയ്മനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹേമലത പ്രേംസാഗർ,ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്യ രാജൻ, പൊതുവിദ്യാഭ്യാസ ജോയിൻറ് ഡയറക്ടർ ഗിരീഷ് ചോലയിൽ, ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ,ഡി.ഇ.ഒ എ. ആർ. സുനിമോൾ,
ജില്ലാപഞ്ചായത്ത് അംഗം പ്രഫ. ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഷാജിമോൻ, അയ്മനം ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ദേവകി , ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു ഹരികുമാർ, സബിത പ്രേംജി, കൺസ്യൂമർ ഫെഡ് ഭരണസമിതി അംഗം പ്രമോദ് ചന്ദ്രൻ, ഗവണ്മെന്റ് എച്ച്.
എസ്.എസ്. പ്രിൻസിപ്പൽ ജെ.റാണി, പ്രഥമാധ്യാപിക എ ആശ നായർ,ഡി.പി.സി. കെ.ജെ. പ്രസാദ്, അങ്കണവാടി ടീച്ചർ സി.എ. ഗീതമണി എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ -സംസ്ഥാന സ്കൂൾ കായിക മേളയിലെ ചാമ്പ്യന്മാർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക് കോട്ടയം കുടമാളൂർ ജി. എച്ച്.എസ്. എൽ. പി. സ്കൂളിൽ വച്ച് മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം

(കെ.ഐ.ഒ. പി. ആർ. 2838/2025)

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി

കോട്ടയം: പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത നോബിൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് ജോസ് കരിയാപുരയിടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സാവിയോ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു.

സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ വികസനസദസ് റിസോഴ്സ് പേഴ്സൺ എസ്.കെ. ശ്രീനാഥും പഞ്ചായത്തുതല നേട്ടങ്ങളുടെ അവതരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവലും നടത്തി.
ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. ആർ. മോഹനൻ നായർ, സുശീല മോഹനൻ, ബിനു അശോകൻ, എം.ആർ.രഞ്ജിത്ത് , ബിന്ദു അജി, വിഷ്ണു രാജ്, സി. ജി. സുരേഷ് , ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി എൻ. സജീന എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യപ്ഷൻ – പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത നോബിൾ ഉദ്ഘാടനം ചെയ്യുന്നു

(കെ.ഐ.ഒ. പി. ആർ. 2839/2025)

ഖനനം നിരോധിച്ചു
കോട്ടയം: ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും മഴ മുന്നറിപ്പുകളുടെ പശ്ചാത്തലത്തിലും കോട്ടയം ജില്ലയിൽ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഒക്ടോബർ 22 വരെ നിരോധിച്ചു ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി.

(കെ.ഐ.ഒ. പി. ആർ. 2840/2025)

Leave a Reply

Your email address will not be published. Required fields are marked *