ഐ പി ആര്‍ ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്18 ഒക്ടോബര്‍ 2025
നഗരൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു
വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുമ്പിൽ പങ്കുവയ്ച്ചും ഭാവി വികസന പ്രവർത്തനങ്ങൾക്കായി ജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിച്ചും നഗരൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു.
അതി ദാരിദ്ര്യരെ കണ്ടെത്തി അവർക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കി നൽകുന്ന സർക്കാർ രാജ്യത്തിന് മാതൃകയാണെന്ന് ഒ.എസ് അംബിക എം.എൽ.എ പറഞ്ഞു. നഗരൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. അതോടൊപ്പം ഗ്രാമപഞ്ചായത്തിനെ അതി ദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
എല്ലാ കുടുംബങ്ങളിലും തൊഴിൽ എന്ന കാഴ്ചപ്പാടിലാണ് ബ്ലോക്ക് പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതെന്ന് ഒ.എസ് അംബിക എൽ. എൽ.എ വ്യക്തമാക്കി.
അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 57 അതിദാരിദ്ര്യരെ കണ്ടെത്തി അവർക്ക് ഭക്ഷണം, മരുന്ന്,പാർപ്പിടം എന്നിവ ഒരുക്കി നൽകിയിട്ടുണ്ട്.
പട്ടികജാതി മേഖലയിലുള്ളവർക്ക് നിരവധി ആനുകൂല്യങ്ങളാണ് പഞ്ചായത്ത് വഴി നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കായി രണ്ടരക്കോടിയോളം രൂപ വിനിയോഗിച്ച് ലാപ്ടോപ്പ് നൽകിയിട്ടുണ്ട്.
നഗരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ്മെമ്പർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.