കശുവണ്ടി വ്യവസായികളുടെയും തൊഴിലാളികളുടെയും അനിശ്ചില റിലേ സത്യാഗ്രഹം തിരുവനന്തപുരം കാനറാ ബാങ്ക് മുന്നിൽ നടന്നു

Spread the love

തിരുവനന്തപുരം കശുവണ്ടി വ്യവസായികളുടെയും തൊഴിലാളികളുടെയും അനിശ്ചില റിലേ സത്യാഗ്രഹം തിരുവനന്തപുരം കാനറാ ബാങ്ക് മുന്നിൽ നടന്നു. സത്യാഗ്രഹം ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയ് നിർവഹിച്ചു. കശുവണ്ടി വ്യവസായികളോടുള്ള ബാങ്കുകളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ഇത്തരം സത്യഗ്രഹം അരങ്ങേറുന്നത്.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അട്ടിമറിച്ച ബാങ്കുകൾ മറുപടി നൽകുക , നാളിതുവരെ എൻപിഎ ആയവരെ ഉൾപ്പെടുത്തി എസ് എൽബിസിയുടെ നേതൃത്വത്തിൽ ഒറ്റത്തവണ തീർപ്പാക്കൽ നടപ്പിലാക്കുക , സർഫ്രാസി ആക്ടിൽ നിന്ന് കശുവണ്ടി വ്യവസായത്തെ ഒഴിവാക്കുക , ടേം ലോൺ ആക്കിയ പലിശ തുക പൂർണമായും ഒഴിവാക്കുക , ഫാക്ടറിയിൽ ജപ്തി ഒഴിവാക്കി തൊഴിൽ പുന: സ്ഥാപിക്കുക , ബാങ്കുകളുടെ ഇരട്ടത്താപ്പുനയം അവസാനിപ്പിക്കുക , സംസ്ഥാനത്ത് കശുവണ്ടി വ്യവസായം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം സംഘടിപ്പിപ്പിച്ചത്.

.അശ്ചിതകാല സത്യാഗ്രഹത്തിൽ അധ്യക്ഷനായി വിക്രമൻ ( General Secretary FCPE ) സ്വാഗതം സുജിൻ (working President FCPE ) നൗഷാദ് MLA ആശംസകൾ ഷാ സലിം ( vice president FCPE ) മാത്തുകുട്ടി ( president CIPC) ഷിക്കാർ Secretary CIPC) സജീവ് ( Ex . Member CIPC) , റെജിൻ (CFODA , Tamilnadu ) , ജയചന്ദൻ CFODA , Tamilnadu ) , അഷ്കർ ( Secretary PACCIA) , ലൂഷ്യസ് മിറാൻഡ (president , PACCIA) നാരായണപിള്ള ( Member FCPE ) , നൗഷാദ് ( Member FCPE ) , മുഹമ്മദ് ഷാൻ (joint Secretary FCPE ) , സുധീർ (Treasurer FCPE ) , എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *