കേരളത്തിലെ ആദ്യ രണ്ട് ലിക്വഫൈഡ് കംപ്രസ്സ് നാച്ചുറൽ ഗ്യാസ് (എൽസിഎൻജി ) സ്റ്റേഷനുകൾ ആരംഭിച്ചു

Spread the love

തിരുവനന്തപുരം / കൊച്ചുവേളി : 23 ജുവരി 2023 : രാജ്യത്തെ സിറ്റി ഗ്യാസ് വിതരണ രംഗത്തെ മുൻനിര കമ്പനിയായ എജി ആൻഡ് പി പ്രഥം കേരളത്തിൽ രണ്ടിടങ്ങളിൽ ലിക്വഫൈഡ് കം പ്രസ്സ് നാച്ചുറൽ ഗ്യാസ് (എൽസി എൻജി) സ്റ്റേഷനുകൾ ആരംഭിച്ചു. തിരുവനന്തപുരത്ത് കൊച്ചുവേളിയിലും ആലപ്പുഴ ജില്ലയിലെ ചേർത്തലയിലുമാണ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. വ്യവസായ മന്ത്രി പി.രാജീവ് എൽസിഎൻജി സ്റ്റേഷനുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.

തുടർന്ന് അദ്ദേഹം അഭിസംബോധന ചെയ്തു സംസാരിച്ചു.വാഹനങ്ങളും വ്യവസായങ്ങളും മൂലമുണ്ടാകുന്ന വായു മലിനീകരണം കുറയ്ക്കാനും , ഊർജപര്യാപ്തയിലേക്ക് രാജ്യത്തെ നയിക്കാനും പ്രകൃതി വാതകം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാർഹിക പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിന്റെ ഉപയോഗം ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും ലാഭകരവുമാണ്. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുകയും ചെയ്യുന്നു. പരമ്പരാഗത ഇന്ധനങ്ങളായ ഡീസൽ, പെട്രോൾ എന്നിവയെ അപേക്ഷിച്ചു സിഎൻജി യുടെ ഉപയോഗത്തിന് നിരവധി ഗുണങ്ങളുണ്ട്.

ഇത് കേരളത്തിൽ പരിസ്ഥിതി സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കും സംസ്ഥാനത്തുടനീളം ഗ്യാസ് വിതരണ സൗകര്യങ്ങൾ ശക്തിപ്പെടുത്തുതിനും ക്ലീൻ എൻജി സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനും നമ്മൾ പ്രതിജ്ഞാബദ്ധരാണ് മന്ത്രി പറഞ്ഞു.കേരളത്തിൽ രണ്ട് എൻസിഎൻജി സ്റ്റേഷനുകൾ ആരംഭിച്ചത് കേരളത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് എജി ആൻഡ് പി.പ്രഥം മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അഭിലേഷ് ഗുപ്ത വൃക്തമാക്കി. സിറ്റി ഗ്യാസ് വിതരണ പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും വലിയ പിന്തുണയാണ് നൽകുന്നത്. കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന എട്ട് വർഷം കൊണ്ട് 291 സിഎൻജി സ്റ്റേഷനുകൾ കമ്പനി ആരംഭിക്കും. ആയിരക്കണക്കിന് കുടുംബങ്ങൾ വാണിജ്യ- വ്യവസായ ശാലകൾ തുടങ്ങിയവർക്ക് സേവനങ്ങൾ നൽകുക, 1500 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും അഭിലേഷ് ഗുപ്ത കുട്ടിച്ചേർത്തു.

പ്രതിദിനം 200 ടൺ പ്രകൃതിവാതകം കൈകാര്യം ചെയ്യാൻ ശേഷിയുള്ള എൽസിഎൻജി സ്റ്റേഷനുകളാണ് കൊച്ചുവേളിയിലും, ചേർത്തലയിലും പ്രവർത്തനം ആരംഭിച്ചിട്ടുള്ളതെന്ന് എൻജി ആൻഡ് പി പ്രഥം റീജിയണൽ ഹെഡ് രഞ്ജിത് രാമകൃഷ്ണൻ പറഞ്ഞു. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം ജില്ല .. കൊല്ലം ജില്ലയുടെ തെക്കൻ ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ്. ചേർത്തല സ്റ്റേഷൻ ആലപ്പുഴ ജില്ല കൊല്ലം ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവയുടെ പ്രകൃതിവാതക ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ്. ഉപഭോക്താക്കൾക്കും പരിസ്ഥിതിക്കും പ്രയോജനകരമായ നിരവധി നേട്ടങ്ങൾ സിഎൻജിക്കും. പിഎൻജിക്കും ഉണ്ടെന്നും . ശുദ്ധവും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനങ്ങളുടെ ഉപയോഗം സുസ്ഥിര വികസനത്തിലേക്കുള്ള സംസ്ഥാനത്തിന്റെ യാത്രയിൽ അവിഭാജ്യ ഘടകമാണെന്നും രഞ്ജിത് രാമകൃഷ്ണൻ വ്യക്തമാക്കി.

ആലപ്പുഴ , കൊല്ലം , തിരുവനന്തപുരം ജില്ലകളിലാണ് എജി ആൻഡ് പി പ്രഥം നിലവിൽ കേരളത്തിൽ സിറ്റി ഗ്യാസ് വിതരണ്ട വർക്കുകൾ വികസിപ്പിക്കുന്നത്. ആലപ്പുഴയിൽ 11, കൊല്ലത്ത് 2, തിരുവനന്തപുരം ജില്ലയിൽ 7 സിഎൻജി സ്റ്റേഷനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം മാർച്ചോടെ സംസ്ഥാനത്ത് 23 സിഎൻജി സ്റ്റേഷനുകൾ കൂടി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *