വീട്ടയമ്മ സലിതകുമാരിയുടെ ആത്മഹത്യ കത്ത് പുറത്ത് : ജോസ് ഫ്രാങ്ക്ളിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു


നെയ്യാറ്റിൻകര : ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വീട്ടയമ്മ സലിതകുമാരി മക്കൾക്കൊഴുതിയ ആത്മഹത്യ കത്തിൽ. ഗുരുതര ആരോപണങ്ങളാണ് കത്തിൻ്റെ ഉള്ളടക്കത്തിൽ. ഭർത്താവില്ല എന്നു പറഞ്ഞ് ഇങ്ങനെയൊക്കൊ ചെയ്യാമോ ? കത്തിൻ്റെ പൂർണ രൂപം ഇങ്ങനെ മോനേ ഞാൻ ആത്മഹത്യ ചെയ്യുകയാണ് എനിക്ക് ഇനി ജീവിക്കണ്ട ജോസ് ഫ്രാങ്ക്ളിൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല ഞാൻ അവൻ്റെ വെപ്പാട്ടി ആകണമെന്ന്. എൻ്റെ കടം തീർക്കാൻ ഒരു ലോൺ ശരിയാക്കി തരാമെന്നു പറഞ്ഞു. തൊഴുക്കലിലെ ഓഫീസിൽ കുറച്ചു ബില്ലുകളായി എത്താൻ പറഞ്ഞു. ഞാൻ ബില്ലുകളായി പോയി. അപ്പോൾ അവൻ എൻ്റെ കൈയിൽ കടന്ന് പിടിച്ചു എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ കൂടെ നിൽക്കണമെന്നും ആഴ്ചയിലൊരിക്കൽ എവിടെയെങ്കിലും വെച്ച് കാണണമെന്നും പറഞ്ഞു. ശേഷം അവൻ എൻ്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ കടന്ന് പിടിച്ചു അവൻ്റെ സ്വകാര്യ ഭാഗത്ത് എൻ്റെ കൈ പിടിച്ചു. ലോൺ കാര്യമായതുകൊണ്ട് അന്ന് ഞാൻ ഒന്നും പറഞ്ഞില്ല. പിന്നീട് വിളിക്കുമ്പോ അതുകൊണ്ട ഞാൻ മോനെ കൂടി കൊണ്ടു പോകുന്നത്. ഒരു കൗൺസിലർ എന്ന നിലയിൽ ആവശ്യങ്ങൾക്ക് പോയാൽ ഇങ്ങനെയാണ് ഭർത്താവില്ല എന്നു പറഞ്ഞ് ഇങ്ങനൊയൊക്കെ ചെയ്യാമോ. എനിക്ക് ഇങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല ലോണിൻ്റെ കാര്യം എന്തായി എന്ന് ചോദിച്ചാൽ എപ്പോ വരും എപ്പോ കാണാം ഇറങ്ങി വാ എന്നൊക്കെ പറയും അതുകൊണ്ട് ഞാൻ പോകുന്നു. അതേസമയം ജോസ് ഫ്രാങ്ക്ളിന് ജില്ലാ സെൻഷൻ കോടതിയിൽ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജോസ് ഫ്രാങ്ക്ളിൻ്റെ സാമ്പത്തിക ഇടുപാടുകൾ പോലീസ് പരിശോധിക്കും. ജോസ് ഫ്രാങ്ക്ളിൻ ഭാരവാഹിയായിട്ടുള്ള സഹകരണ സംഘങ്ങളും പോലീസ് പരിശോധന നടത്തുമെന്നും അറിയിച്ചു. സലിതകുമാരി പിന്നാലെ ജോസ് ഫ്രാങ്ക്ളിൽ ഒളിവിലാണ് . മുൻകൂർ ജാമ്യം ലഭിച്ചിട്ടും ജോസ് ഫ്രാങ്ക്ളിൻ്റെ രണ്ട് ഫോണും സ്വിച്ച് ഓഫാണ്.അതേസമയം ഡിസിസി ജനറൽ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ ജോസ് ഫ്രാങ്ക്ളിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുട്ടയ്ക്കാട് സ്വദേശി സലിതകുമാരി ജീവനൊടുക്കിയ സംഭവത്തിൽ നിരവധി ആരോപണങ്ങളാണ് ജോസ് ഫ്രാങ്ക്ളിനെതിരെ ഉയർന്നത് . ഇതിൻ്റെ പശ്ചാത്തലത്തിലാണ് ജോസ് ഫ്രാങ്ക്ളിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തതായി കെപിപിസി പ്രസിഡൻ്റ് സണ്ണി ജോസ് എംഎൽഎ അറിയിച്ചു. വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പിൽ ജോസ് ഫ്രാങ്ക്ളിൻ്റെ പേരുണ്ടായിരുന്നു തന്നെ ലോൺ തരപ്പെടുത്തി തരാമെന്നു പറഞ്ഞ് വിളിച്ചു വരുത്തി ഓഫീസിൽ വെച്ച് പീഡിപ്പിച്ചു വെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നത്.കോണ്‍ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഏറെ നാളായി ജോസ് ഫ്രാങ്ക്‌ളിന്‍ അമ്മയെ ബുദ്ധിമുട്ടിച്ചിരുന്നതായും രാത്രി വൈകിയും ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും മകനും ആരോപിച്ചിരുന്നു. കേസിൽ ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ജോസ് ഫ്രാങ്ക്ളിൻ്റെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിക്കുമെന്നും അറിയിച്ചു.