കലിയുഗക്കാഴ്ച്ചകൾ

Spread the love

അടയാളം പൊന്നാനിയുടെ നേതൃത്വത്തിൽ
കവി രുദ്രൻ വാരിയത്തിൻ്റെ ആറാമത്തെ കവിതാ സമാഹാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ രാജീവ് ആലുങ്കലിൻ്റെ അവതാരികയോട് കൂടിയുള്ള **
പ്രശസ്ത കവി ആലംങ്കോട് ലീലാകൃഷ്ണനും സിനി ആർട്ടിസ്റ്റ് റഹമാൻ പോക്കറും ചേർന്ന് പ്രകാശനം ചെയ്തു.
അടിമുടി കവിയായിക്കഴിഞ്ഞ ശ്രീ രുദ്രൻ വാരിയത്തിൻ്റെ ആദ്യ പുസ്തക പ്രകാശനവും , അവതാരികയും മൂന്നുവർഷം മുമ്പ് താൻ നടത്തിയ കാര്യം ശ്രീ ആലങ്കോട് ഓർമ്മപ്പെടുത്തി
അതിന് തന്നെ പ്രേരിപ്പിച്ച ശ്രീ അപ്പുവേട്ടൻ എന്ന ചേനാസ് തൃവിക്രമൻ നമ്പുതിരിപ്പാടിനെ അദ്ദേഹം ഓർത്തെടുത്തു. ഭാവിയിൽ മലയാളത്തിലെ നല്ലൊരു കവിയായ് ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ രുദ്രൻ വാരിയത്തിന് കഴിയട്ടെയെന്നും അദ്ദ്യേഹം ആശംസിച്ചു.
തദവസരത്തിൽ അടയാളം ഗ്രൂപ്പംഗങ്ങളോടൊപ്പം കർമ്മ ബഷീർ .
സൗദ പൊന്നാനി, റലത്തീഫ് കുറ്റിപ്പുറം, റിട്ട: അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ്, മുഹമ്മദ് കുട്ടി കാട്ടിൽ, ഫാറൂക്ക് വെളിയങ്കോട്, അലി എ ടി ,
ലാല ലാസിക് മീഡിയ, നിർമ്മല അമ്പാട്ട്,
നിസാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *