ദിവ്യാംഗരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമയുടെ ആഭിമുഖ്യത്തില്‍ മേയ് 3 ന് ഭക്തസൂര്‍ദാസ് ജയന്തി ആഘോഷിക്കുന്നു
ദിവ്യാംഗരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമയുടെ ആഭിമുഖ്യത്തില്‍ മേയ് 3 ന് ഭക്തസൂര്‍ദാസ് ജയന്തി ആഘോഷിക്കുന്നു, ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘സൂര്‍സാഗര്‍ 2025’ എന്ന കലാമേളയുടെ വിജയത്തിനായി പത്മശ്രീ ഓമനക്കുട്ടി ടീച്ചര്‍ മുഖ്യരക്ഷാധികാരിയും പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ ചെയര്‍മാനുമായി സംഘാടക സമിതി രൂപീകരിച്ചു. ഡോ സരോജാ നായര്‍ (ഇന്ത്യാ ഹോസ്പിറ്റല്‍) ഡോ ഫൈസല്‍ ഖാന്‍ (നിംസ് ഹോസ്പിറ്റല്‍), ഭാവനാ രാധാകൃഷ്ണന്‍ (പിന്നണി ഗായിക),
പി ഗിരീഷ് (വിഭാഗ് സംഘചാലക്) എന്നിവര്‍ രക്ഷാധികാരികളാണ്. ഡോ ജയചന്ദ്രന്‍ എസ് ആര്‍, ക്രിസ് വേണുഗോപാല്‍, രഞ്ജിത്ത് കാര്‍ത്തികേയന്‍ (വൈസ് ചെയര്‍മാന്മാര്‍), അജികുമാര്‍ എസ് (ജനറല്‍ കണ്‍വീനര്‍), മനോജ് കുമാര്‍ (ട്രഷറര്‍) വിനോദ് കുമാര്‍ ആര്‍ (ഓഫീസ്) എന്നിവര്‍ ഉള്‍പ്പെടുന്ന എണ്‍പത്തി ഒന്നംഗ സമിതി ചുമതലയേറ്റു.