മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം മാർച്ച് 21 ന് പൗർണ്ണമിക്കാവിൽ എത്തുന്നു
തിരുവനന്തപുരം :മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം മാർച്ച് 21 ന് പൗർണ്ണമിക്കാവിൽ എത്തുന്നു. മഹാകുംഭമേളയിൽ മഹാമണ്ഡലേശ്വരായി അഭിഷിക്തനായ സ്വാമി ആനന്ദവനം ഭാരതി മഹാരാജും മറ്റ് സന്യാസിശ്രേഷ്ഠരും മാർച്ച് 21 ന് രാവിലെ 9.30നാണ് പൗർണ്ണമിക്കാവിൽഎത്തുന്നത്.
ഭാരതത്തിലെ ഏറ്റവും പ്രാചീനവും വലുതുമായ നാഗ സന്ന്യാസി സമൂഹമായ ശ്രീ പംച് ദശനാം ജൂനാ അഖാഡയുടെ മഹാ മണ്ഡലേശ്വറായി സ്വാമി ആനന്ദവനം ഭാരതിയെ പ്രയാഗ് രാജ് കുംഭമേളയിൽ വെച്ച് ജനുവരി 27 നാണ് അഭിഷേകം ചെയ്യപ്പെട്ടത്. മഹാകുംഭമേളയിൽ ത്രിവേണി സംഗമത്തിൽ നിന്ന് ശേഖരിച്ച തീർത്ഥ ജലം കൊണ്ട് പൗർണ്ണമിക്കാവ് ദേവിക്ക് അഭിഷേകം നടത്തുന്നതിനായാണ് സ്വാമി ആനന്ദവനത്തിന്റെ നേതൃത്വത്തിലുള്ള സന്യാസിശ്രേഷ്ഠർ പൗർണ്ണമിക്കാവിൽ എത്തിച്ചേരുന്നത്.
സന്യാസിശ്രേഷ്ഠരുടെ സന്ദർശനത്തോട് അനുബന്ധിച്ച് 21 ന് രാവിലെ 8 മണിക്ക് ക്ഷേത്ര നട തുറക്കും. ചടങ്ങുകൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 12 മണിക്ക് നട അടയ്ക്കും