റോബിന്‍ ബസ് കേസ് സുപ്രിം കോടതിയുടെ നിര്‍ണായക വിധി ഇന്ന്
ന്യൂഡല്‍ഹി: റോബിന്‍ ബസ് കേസ് സുപ്രിം കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹര്‍ജിയുടെ സാധ്യത സംബന്ധിച്ച് സുപ്രിംകോടതി തീരുമാനം കൈക്കൊള്ളും. റോബിന്‍ ബസ് പെര്‍മിറ്റ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. പെര്‍മിറ്റ് ചട്ടം ലംഘിച്ചാല്‍ സര്‍ക്കാരിന് അക്കാര്യം സിംഗിള്‍ ബെഞ്ചില്‍ അപേക്ഷ മുഖേന അറിയിക്കാമെന്നും കോടതി പറഞ്ഞു.ചട്ടലംഘനം കണ്ടെത്തിയാല്‍ സിംഗിള്‍ ബെഞ്ചിന് ഉചിതമായ ഉത്തരവിടാമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. റോബിന്‍ ബസിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ്. ചട്ടലംഘനത്തിന് ബസ് പിടിച്ചെടുത്താലും വിട്ടുകൊടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.