ഡല്‍ഹി വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ അടച്ചു; വിമാന സർവീസുകള്‍ ഒന്നിലേക്ക് മാറ്റി
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. ഇതിനാൽ, ഇന്‍ഡിഗോയും ആകാശ എയറും ചൊവ്വാഴ്ച മുതല്‍ ഒന്നാം ടെര്‍മിനലിലേക്ക് ആഭ്യന്തര വിമാന സര്‍വീസുകള്‍ മാറ്റി. പുതിയ ഒന്നാം ടെർമിനൽ ഇന്ന് മുതൽ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി.
നിലവില്‍, ഇന്‍ഡിഗോയ്ക്കും ആകാശ എയറിനും രണ്ടാം ടെർമിനലില്‍ നിന്ന് വിമാന സര്‍വീസുകളുണ്ട്. പ്രതിദിനം 270- 280 എയര്‍ ട്രാഫിക് നീക്കങ്ങള്‍ രണ്ടാം ടെർമിനല്‍ കൈകാര്യം ചെയ്യുകയും 46,000-ലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്നു. ഡൽഹി വിമാനത്താവളത്തില്‍ മൂന്ന് ടെര്‍മിനലുകളും നാല് റണ്‍വേകളുമുണ്ട്. രാജ്യത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളം കൂടിയാണിത്. നിലവില്‍, രണ്ടും മൂന്നും ടെർമിനലുകൾ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നത്.
ടെര്‍മിനലുകളിലെ മാറ്റത്തെക്കുറിച്ച് ഉപഭോക്താക്കളെ അറിയിച്ചതായി ഇന്‍ഡിഗോ അറിയിച്ചു. എല്ലാ യാത്രക്കാരെയും ട്രാവല്‍ ഏജന്റുമാരെയും എസ് എം എസ്, കോളുകള്‍, ഇമെയിലുകള്‍ എന്നിവയിലൂടെ അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് അറൈവൽ/ ഡിപ്പാർച്ചർ ടെര്‍മിനല്‍ പരിശോധിക്കുന്നതിന് എയര്‍ലൈനിന്റെ വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ പി എന്‍ ആര്‍ വീണ്ടെടുക്കാന്‍ ഇന്‍ഡിഗോ അറിയിച്ചു.