സി ഡിറ്റ് ഡയറക്ടര്‍ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും

Spread the love

തിരുവനന്തപുരം: സി ഡിറ്റ് ഡയറക്ടര്‍ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും. ജയരാജിനെ വീണ്ടും ഡയറ്കടറാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ടിഫിക്കേഷന്‍ ഹൈക്കോടതി റദ്ദാക്കി. രണ്ടാം പിണറായി സര്‍ക്കാരാണ് ഡയറക്ടര്‍ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകള്‍ മാറ്റിയത്. ഇത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടര്‍ നടപടികളും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.വിദ്യാഭ്യാസം, സയന്‍സ്, മാസ് കമ്യൂണിക്കേഷന്‍ മേഖലകളില്‍ മികവു തെളിയിച്ചവരെ നിയമിക്കാമെന്നായിരുന്നു മുന്‍ ശുപാര്‍ശ. ഇതില്‍ മാറ്റിയാണ് സര്‍വീസില്‍ നിന്ന് വിരമിച്ചവരെയും നിയമിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ജയരാജിന്റെ നിയമനത്തിനുവേണ്ടിയാണ് വ്യവസ്ഥകള്‍ മാറ്റിയതെന്നായിരുന്നു ആരോപണം. നോട്ടിഫിക്കേഷന്‍ റദ്ദാക്കിയതോടെയാണ് ജയരാജിന്റെ നിയമനവും അസാധുവായത്.സിപിഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവാണ് ജി ജയരാജ്. മുന്‍ നിയമനം കോടതിയിലെത്തിയതോടെ സര്‍ക്കാര്‍ നിയമനം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ യോഗ്യതകളില്‍ മാറ്റം വരുത്തി ജയരാജിനെ നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *