പ്രതിരോധ അക്കൗണ്ട്സ് വകുപ്പിന്റെ സ്ഥാപക ദിനാചരണംതിരുവനന്തപുരം: പ്രതിരോധ അക്കൗണ്ട്സ് വകുപ്പിന്റെ സ്ഥാപക ദിനാചരണം തിരുവനന്തപുരം ഏരിയ അക്കൗണ്ട്സ് ഓഫീസ് (ആർമി)യിൽ നടന്നു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനും

പ്രതിരോധ അക്കൗണ്ട്സ് വകുപ്പിന്റെ സ്ഥാപക ദിനാചരണം
തിരുവനന്തപുരം: പ്രതിരോധ അക്കൗണ്ട്സ് വകുപ്പിന്റെ സ്ഥാപക ദിനാചരണം തിരുവനന്തപുരം ഏരിയ അക്കൗണ്ട്സ് ഓഫീസ് (ആർമി)യിൽ നടന്നു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.ജി. രാജമാണിക്കം IAS ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ദീപം തെളിച്ച് അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കായിക-സാംസ്കാരിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
സൈനികരുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ കണക്കുകൾക്കപ്പുറമുള്ള മാനുഷിക സമീപനം അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജമാണിക്കം പറഞ്ഞു. വിദൂര മേഖലകളിൽ നിരവധി വെല്ലുവിളികൾക്കിടയിൽ സേവനമനുഷ്ഠിക്കുന്ന സൈനികരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മാനുഷികതയ്ക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
സായുധ സേനയുടെ സാമ്പത്തിക ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിൽ പ്രതിരോധ അക്കൗണ്ട്സ് വകുപ്പ് നിർണായക പങ്ക് വഹിക്കുന്നു. സാമ്പത്തിക മാനേജ്മെന്റ്, അക്കൗണ്ടിംഗ്, പേയ്മെന്റ്, ഓഡിറ്റ്, സാമ്പത്തിക ഉപദേശ സേവനങ്ങൾ എന്നിവയിലൂടെ പ്രതിരോധ സേനയ്ക്ക് അനുവദിക്കുന്ന പൊതുഫണ്ടിന്റെ സുതാര്യവും ഉത്തരവാദിത്വപരവും കാര്യക്ഷമവുമായ വിനിയോഗം ഉറപ്പാക്കുന്നതിൽ വകുപ്പ് പ്രധാന പങ്കാണ് വഹിക്കുന്നത്.
പാംഗോഡ് മിലിട്ടറി സ്റ്റേഷൻ സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്സിലെ അഡ്മിൻ കമാൻഡന്റ്, സതേൺ എയർ കമാൻഡിലെ കമാൻഡ് അക്കൗണ്ട്സ് ഓഫീസർ, പ്രതിരോധ അക്കൗണ്ട്സ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഡിഫൻസ് PRO എന്നിവരുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.


