കന്നഡമനസ്സ് ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം : രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ
ബെംഗളൂരു: കന്നഡമനസ്സ് ആര്‍ക്കൊപ്പമെന്ന് ശനിയാഴ്ചയറിയാം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ആദ്യമണിക്കൂറുകളില്‍ത്തന്നെ കാറ്റ് ആര്‍ക്ക് അനുകൂലമാണെന്ന് അറിയാനാകും. ഉച്ചയാകുമ്പോഴേക്കും ചിത്രം വ്യക്തമാകും.അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണായകമാണ്.224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 73.19 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.കൂടുതല്‍ എക്‌സിറ്റ് പോള്‍ സര്‍വേകളും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍, ചില സര്‍വേകള്‍ തൂക്കുസഭയാണ് പ്രവചിച്ചത്. ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ഭൂരിപക്ഷമില്ലാതെവന്നാല്‍ ജെ.ഡി.എസ്. നിലപാട് നിര്‍ണായകമാകും. വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ബെംഗളൂരുവിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കെ.പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെക്കണ്ട് ചര്‍ച്ചനടത്തി.