കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷത്തിന് തുടക്കമായി
തിരുവനന്തപുരം : കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷത്തിന് തുടക്കമായി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു. ഗവർണർ ഡോ.ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ എ എൻ ശംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.1998 മെയ് 22ന് അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ ആണ് നിയമസഭ മന്ദിരം നാടിന് സമര്‍പ്പിച്ചത്. ജനാധിപത്യത്തിന്റെ ശക്തിയും ബഹുസ്വരതയും പ്രതിധ്വനിച്ച മന്ദിരം ഇന്ന് രജതജൂബിലി നിറവിലെത്തി നില്‍ക്കുമ്പോള്‍ കേരളീയർക്ക് അഭിമാനമാണ്.രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തതിന് ശേഷമാണ് ഉപരാഷ്ട്രപതി നിയമ സഭാ മന്ദിരത്തിലെത്തിയത്. ഉച്ചക്ക് 12ന് കണ്ണൂരിലേക്കു പോകുന്ന ഉപരാഷ്ട്രപതി കണ്ണൂര്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി സന്ദര്‍ശിക്കും. അവിടെ അദ്ദേഹം കേഡറ്റുകളുമായി സംവദിക്കും. വൈകിട്ട് 6.20ന് ഡല്‍ഹിക്ക് മടങ്ങും.