പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ജി. ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ജി. ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പളളിക്കത്തോട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആയിരക്കണക്കിന് പ്രവർത്തകരുമായി കാൽനടയായി എത്തിയായിരുന്നു പത്രികാസമർപ്പണം. തുടർന്ന് നേതാക്കൾക്കൊപ്പം അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസറും, പാമ്പാടി ബിഡി ഒ.യുമായ ഇ. ദിൽഷാദിനാണ് പത്രിക സമർപ്പിച്ചത്.ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ, കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനിൽ ആന്‍റണി, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, ബിഡിജെസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.ജി. തങ്കപ്പൻ, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, തുടങ്ങിയവർക്കൊപ്പമാണ് ലിജിന്‍ലാൽ പത്രികാ സമർപ്പണത്തിന് എത്തിയത്.