കഴക്കൂട്ടത്ത് ക്രിസ്ത്യൻ പള്ളിയില്‍ മാതാവിന്റെ പ്രതിമ തകര്‍ത്തു; പ്രതി പിടിയില്‍
തിരുവനന്തപുരം കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയില്‍ സാമൂഹിക വിരുദ്ധരുടെ അക്രമം. പള്ളി മുറ്റത്തെ മാതാവിന്റെ പ്രതിമ തകര്‍ത്തു. കുരിശടിയോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. രാവിലെ നടക്കാന്‍ ഇറങ്ങിയ പള്ളിവികാരിയാണ് പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടത്.
അതേസമയം, കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയിലെ മാതാവിന്റെ പ്രതിമ തകര്‍ത്ത പ്രതി പിടിയില്‍. തുമ്പ കിന്‍ഫ്രയ്ക്ക് സമീപം താമസിക്കുന്ന മാര്‍ട്ടിന്‍ തങ്കച്ചന്‍ ആണ് തുമ്പ പൊലീസ് പിടികൂടിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു.