കോഴിക്കോട് ബേപ്പൂരിൽ മീൻപിടുത്ത ബോട്ടിന് തീപിടിച്ചു
കോഴിക്കോട് ബേപ്പൂരിൽ മീൻപിടുത്ത ബോട്ടിന് തീപിടിച്ചു. ബേപ്പൂർ ബോട്ട് യാർഡിൽ അറ്റകുറ്റ പണികൾക്കായി കയറ്റിയിട്ടിരുന്ന ബോട്ടിന് തീ പിടിച്ചു, ബോട്ടിന് ഉൾവശം പൂർണ്ണമായും കത്തി നശിച്ചു, തീയണച്ചു. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവംഎന്താണ് തീപിടുത്തത്തിന്റെ കാരണം എന്നതിൽ വ്യക്തതയില്ല. പുതിയാപ്പ സ്വദേശിയുടെ മിലൻ എന്ന ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിന്റെ ഉൾഭാഗം പൂർണമായും കത്തി നശിച്ചു. ബേപ്പൂരിലെ ഫയർഫോഴ്‌സ് യൂണിറ്റും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.