ഡ്രൈവിങ് ടെസ്റ്റിൽ അടിമുടി മാറ്റം: വരുന്നത് ഈ പരിഷ്കാരങ്ങൾ
ഡ്രൈവിങ് ടെസ്റ്റിൽ ഉടൻ പരിഷ്‌കരണം നടപ്പാക്കുമെന്ന് ഗതാഗത കമീഷണർ സി എച്ച് നാഗരാജു.ട്രാക്ക് സിസ്‌റ്റവും പ്രൊബേഷൻ പീരിഡുമടക്കം ഏർപ്പെടുത്തിയാണ് പരിഷ്കരണം വരുന്നത്. ഇനി മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പാസായാലും ആറുമാസം മുതൽ ഒരുവർഷം വരെ കാത്തിരിപ്പ് സമയം നടപ്പാക്കും.
ലേണേഴ്‌സ് പരീക്ഷയിൽ 20 ചോദ്യങ്ങളിൽ 12എണ്ണം ശരിയായാൽ (അറുപത് ശതമാനം) ജയിക്കും. ഈ രീതിയിൽനിന്ന് മാറി കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തി നെഗറ്റീവ് മാർക്ക് ഏർപ്പെടുത്തും.കേരളത്തിലെ റോഡുകളുടെ അതേ മാതൃകയിൽ ട്രാക്ക് സിസ്റ്റവും പ്രാവർത്തികമാക്കും. എച്ചും എട്ടും മാത്രം എടുത്താൽ ലൈസൻസ് കിട്ടുമെന്ന സ്ഥിതിയിൽനിന്ന് മാറ്റമുണ്ടാകണം. ഇതിനായി അക്രഡിറ്റഡ് ട്രെയിനിങ് ഡ്രൈവിങ് സ്‌കൂളിലൂടെ ട്രാക്ക് സിസ്റ്റം ഉൾപ്പെടുത്തി ഡ്രൈവിങ് പരീക്ഷ പരിഷ്‌കരിക്കും. സിഗ്‌സാഗ്, കയറ്റിറക്കം, വലിയ വളവ് എന്നിവയാകും ഉൾപ്പെടുത്തുക.