നെയ്യാറ്റിൻകരയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

Spread the love

നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ . . ആമച്ചൽ സ്വദേശി അനസ് (26) ആനാട് സ്വദേശി കളായ അഭിറാം (24) ഗോകുൽ (23) കല്ലിങ്കൽ സ്വദേശി വിഷ്ണു . എസ് , ഗിരീഷ് (23) വഴകുറ്റി സ്വദേശി കാർത്തിക എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. 50 ഗ്രാം എം.എഡി.എം.എ ഇവരുടെ കൈയ്യിൽ നിന്ന് കണ്ടെത്തി പിടിച്ചെടുത്തിട്ടുണ്ട് . നെയ്യാറ്റിൻകര വാട്ടർ അതോറിറ്റിക്ക് സമീപം മറ്റൊരാൾക്ക് ഇവർ കൈമാറാൻ എത്തിയപ്പോളാണ് പ്രതികൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്. ഒരു ആൾട്ടോകാറിലും മാരുതി സ്വിഫ്റ്റിലുമാണ് സംഘം മാരക മയക്കുമരുന്നായ MDMA കടത്തി കൊണ്ടുവന്നത്. അതേസമയം കുറെ ദിവസമായി ആന്റി നാർക്കോട്ടിക് വിഭാഗം നെയ്യാറ്റിൻകര ASP യുടെ അടങ്ങുന്ന സംഘം പ്രതികളുടെ പിറകേ ആയിരുന്നുമെന്നും വ്യക്തമാക്കി. നിലവിൽ പ്രതികൾ നെയ്യാറ്റിൻകര പോലീസിന്റെ കസ്റ്റഡിയിലാണ്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപ്പാ ദ്യാവയ്യാ IPS നെയ്യാറ്റിൻകര പോലീസ് സൂപ്രണ്ട് ടി. ഫറാഷ് IPS തിരുവനന്തപുരം റൂറൽ നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി ‘ശ്രീ മാസിയ അവർകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ ഷാഡോ ടീം ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർ ഷിബു കുമാർ, അസി. സബ്ബ് ഇൻസ്പെക്ടർ സുനിലാൽ, സിവിൽ പോലീസ് ഓഫീസർ അരുൺ കുമാര് അലക്സ്. നെവിൽ ബിജേഷ് ശ്രീനാഥ് നെയ്യാറ്റിൻകര പോലീസ് സബ് ഇൻസ്പെക്ടർമാരായ ശശിഭൂഷൺ നായർ . ഡി ലസ്, ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർമാരായ ജോയി ഗ്ലിസ്റ്റൺ പ്രകാശ്. സിവിൽ പോലീസ് ഓഫീസർമാരായ നോബിൾ സിംഗ്, വിഷ്ണു, അതിന എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *