രാജ്യത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
രാജ്യത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. നവംബറിലെ കണക്കുകൾ പ്രകാരം, ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി 1.2 ലക്ഷം കോടി രൂപയാണ് ഉപഭോക്താക്കൾ ചിലവഴിച്ചിരിക്കുന്നത്. അതേസമയം, ഫെസ്റ്റിവൽ സീസണായ ഒക്ടോബർ മാസത്തിൽ 1.3 ലക്ഷം കോടി രൂപയാണ് ചിലവഴിച്ചത്. സെപ്തംബറുമായി താരതമ്യം ചെയ്യുമ്പോൾ 6 ശതമാനത്തിന്റെ മുന്നേറ്റമാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്.എച്ച്ഡിഎഫ്സി ബാങ്കിന്റെയും, എസ്ബിഐയുടെയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഭൂരിഭാഗം പേരും പർച്ചേസുകൾ ചെയ്തിട്ടുള്ളത്. ഉപഭോക്താക്കൾ മൊത്തം ചിലവഴിച്ച തുകയിൽ 29 ശതമാനം എസ്ഡിഎഫ്സി ക്രെഡിറ്റ് കാർഡും, 23 ശതമാനം എസ്ബിഐ ക്രെഡിറ്റ് കാർഡും ഉപയോഗിച്ചാണ്.ചില സാങ്കേതിക കാരണങ്ങളാൽ 2021- ൽ എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നതിന് ആർബിഐ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് എട്ട് മാസങ്ങൾക്ക് ശേഷമാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം, ഓരോ മാസവും 10 ലക്ഷം ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനാണ് എച്ച്ഡിഎഫ്സി ബാങ്ക് പദ്ധതിയിടുന്നത്. അതേസമയം, ക്രെഡിറ്റ് കാർഡുകളുടെ പ്രോസസിംഗ് ഫീസിൽ മാറ്റങ്ങൾ വരുത്താൻ എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്.