ഗൂഗിളും കേന്ദ്രസർക്കാരും നിയമ പോരാട്ടം തുടരുന്ന വേളയിൽ പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ
ഗൂഗിളും കേന്ദ്രസർക്കാരും നിയമ പോരാട്ടം തുടരുന്ന വേളയിൽ പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിർമ്മാതാക്കൾക്ക് പ്രീ-ഇൻസ്റ്റാളേഷൻ നടത്താനായി വ്യക്തിഗത ആപ്പുകൾക്ക് ലൈസൻസ് നൽകാനും, ഉപയോക്താക്കൾക്ക് അവരുടെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമാണ് ഗൂഗിൾ നൽകുന്നത്. ഇതോടെ, ഇന്ത്യൻ ആൻഡ്രോയ്ഡ് ഫോണുകളിൽ വൻ മാറ്റങ്ങളാണ് സൃഷ്ടിക്കുക.ഇന്ത്യയിലെ 97 ശതമാനം സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ നീക്കം ഉപഭോക്താക്കളെ എത്രത്തോളം ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 2022- ൽ കോടികളുടെ പിഴയാണ് ഗൂഗിളിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയത്. ആൽഫബെറ്റിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഗൂഗിൾ ആൻഡ്രോയ്ഡിലെ ആധിപത്യ സ്ഥാനം ചൂഷണം ചെയ്തെന്ന് ആരോപിച്ചാണ് കഴിഞ്ഞ ഒക്ടോബറിൽ സിസിഐ 161 മില്യൺ ഡോളർ പിഴ ചുമത്തിയത്. കൂടാതെ, വ്യത്യസ്ഥ ഓർഡറുകളിലൂടെ 2022- ൽ തന്നെ സിസിഐ ഗൂഗിളിന് 2,273 കോടി രൂപ പിഴ ചുമത്തിയിരുന്നു.