കണക്ഷന്‍ വിച്ഛേദിക്കാന്‍ ചെന്ന ജീവനക്കാര്‍ക്ക് മര്‍ദനം;കര്‍ശന നടപടി നിര്‍ദേശിച്ച് മന്ത്രി റോഷി
തിരുവനന്തപുരം: പണമടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിച്ചതിന് വീട്ടുടമയില്‍ നിന്ന് മര്‍ദനമേറ്റ വാട്ടര്‍ അതോറിറ്റി ജീവനക്കാരെ മന്ത്രി റോഷി അഗസ്റ്റിന്‍ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. ജീവനക്കാരോട് സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടിയ മന്ത്രി പിന്നീട് ഹോം സെക്രട്ടറി ഡോ. വി. വേണു ഐഎഎസിനെ വിളിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റി ജീവനക്കാരായ ജീഷ്ണു, ഷില്‍ജിത്ത്, അനൂപ്, ഹരി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാന്‍ ചെന്നതില്‍ പ്രകോപിതനായ വീട്ടുടമ ജീവനക്കാരെ ആക്രമക്കുകയായിരുന്നു. ഔഗ്യോഗിക വാഹനം കേടുവരുത്തുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു എന്ന് ബാലുശേരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ജീവനക്കാര്‍ പറയുന്നു.