സംസ്ഥാനത്ത് വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
വയനാട്: കടബാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയില്‍ അനിലാണ് മരിച്ചത്. വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കര്‍ഷകനെ കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു.ഇന്നലെ രാത്രി 10 മണിയോടെയാണ് അനിലിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ സഹോദരന്‍ കണ്ടത്.പ്രദേശവാസികളുടെ സഹായത്തോടെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനിലിനെ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കല്ലോടി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.നെല്‍ കൃഷിക്ക് നിലം ഉഴാനായി പ്രദേശവാസിയില്‍ നിന്ന് 50,000 രൂപയും കടംവാങ്ങിയിരുന്നു. വിളവെടുപ്പിന് ശേഷം എല്ലാ കടങ്ങളും തീര്‍ക്കാം എന്നാണ് അനില്‍ വിചാരിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് അനില്‍ ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ പറഞ്ഞു.