ആരും കൊതിക്കുന്ന ക്യാമറയുള്ള വിവോ V സീരീസ് ഫോണിന് 5000 രൂപ ഡിസ്കൗണ്ട്
40000 രൂപയിൽ താഴെ വിലയിൽ ഒരു നല്ല ക്യാമറ സ്മാർട്ട്ഫോൺ തേടുന്ന ഇന്ത്യക്കാർക്ക് ലഭിച്ച പുണ്യങ്ങളിൽ ഒന്നാണ് വിവോ വി50 5ജി (Vivo V50 5G). ഈ വർഷം ഫെബ്രുവരിയിലാണ് വിവോ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. അന്നുമുതലിങ്ങോട്ട് മികച്ച ക്യാമറ തേടിയിറങ്ങിയ സ്മാർട്ട്ഫോൺ ആരാധകർ പലരും തൃപ്തിയടഞ്ഞത് വിവോ വി50 5ജി സ്വന്തമാക്കിക്കൊണ്ടായിരുന്നു. ഇതിന്റെ 8GB + 128GB അടിസ്ഥാന മോഡലിന് 34,999 രൂപയും 8GB + 256GB മോഡലിന് 36,999 രൂപയും 12GB + 512GB ടോപ്പ്-എൻഡ് മോഡലിന് 40,999 രൂപയുമാണ് യഥാർഥ വില.വിവോ വി50 5ജിയുടെ പിൻഗാമിയായി പുതിയ വിവോ വി60 5ജി ഓഗസ്റ്റ് 12ന് ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് വിവോ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ മോഡൽ വരുന്നതിന് മുൻപ് തന്നെ നിലവിലുള്ള വി50 5ജിക്ക് വമ്പൻ വിലക്കുറവ് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ആമസോൺ.ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്മാർട്ട്ഫോണുകൾക്ക് ഡയറക്ട് ഡിസ്കൗണ്ട്, ബാങ്ക് ഡിസ്കൗണ്ട്, കൂപ്പൺ ഡിസ്കൗണ്ട് എന്നിങ്ങനെ വിവിധ നിലകളിൽ വിലക്കുറവ് ലഭ്യമാക്കിയിട്ടുണ്ട്. ഈ ഓഫർ സെയിലിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ വിവോ വി50 5ജിയും വളരെ കുറഞ്ഞ വിലയിൽ ലഭ്യമാക്കിയിരിക്കുന്നത് എന്ന് കരുതപ്പെടുന്നു.34,999 രൂപ വിലയുള്ള വിവോ വി50 5ജിയുടെ (റോസ് റെഡ് ) അടിസ്ഥാന വേരിയന്റ് ഇപ്പോൾ ആമസോൺ 30750 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 4,249 രൂപ ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. ഇതിന് പുറമേ ബാങ്ക് ഡിസ്കൗണ്ടായി 1000 രൂപയും ഉണ്ട്. ഇത് കൂടി പ്രയോജനപ്പെടുത്തിയാൽ ആകെ 5249 രൂപ ഡിസ്കൗണ്ടിന് ശേഷം വെറും 29750 രൂപ വിലയിൽ ഇത് വാങ്ങാനാകും.വിവോ വി50 5ജിക്ക് ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും വില കുറഞ്ഞ ഡീലുകളിൽ ഒന്നായാണ് ഇപ്പോഴത്തെ ആമസോണിലെ ഡീൽ വിലയിരുത്തപ്പെടുന്നത്. കല്യാണം വരെ ഷൂട്ട് ചെയ്യാൻ പറ്റുന്ന ക്യാമറ ശേഷിയും മികച്ച പെർഫോമൻസും അടക്കം വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ 30000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.വിവോ വി50 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ കർവ്ഡ് AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റുള്ള 20:9 ആസ്പക്ട് റേഷ്യോം, 480Hz ടച്ച് സാമ്പിൾ റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ പിന്തുണ, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ.ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 (4nm) ചിപ്സെറ്റ്, അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ്, 50MP മെയിൻ ക്യാമറ, 50MP അൾട്രാവൈഡ് ക്യാമറ, 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറ, IP68 + IP69 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ.