സിനിമ മേഖലയിലെ ചുരുക്കം ചില ആണൊരുത്തന്മാരില്‍ ഒരാളാണ് വിജയ് ബാബു എന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്

Spread the love

മലയാളം സിനിമ മേഖലയിലെ ചുരുക്കം ചില ആണൊരുത്തന്മാരില്‍ ഒരാളാണ് വിജയ് ബാബു എന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. എന്റെ കിടപ്പാടം നഷ്ടപ്പെടുത്തിയതില്‍ മോശമല്ലാത്ത പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. കെകെ സുധാകരന്റെ ഏതോ കിനാവിന്റെ തീരത്ത് എന്ന നോവല്‍ 1 ലക്ഷം രൂപ കൊടുത്ത് വാങ്ങി സൂര്യ ടിവിക്ക് വേണ്ടി സീരിയല്‍ ചെയ്യാന്‍ തീരുമാനിച്ചു. അശോകനെ അടക്കം പ്രധാന കഥാപാത്രങ്ങളാക്കി 5 പൈലറ്റ് എപ്പിസോഡ് എടുത്ത്. ആ കാസറ്റുമായി ചെല്ലുമ്പോഴാണ് ചാനലിന്റെ സീരിയലിന്റെ ചുമതലയുള്ള ഹെഡ് മാറി വിജയ് ബാബു ആ സ്ഥാനത്തേക്ക് വന്നതായി അറിയുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.കാര്യങ്ങള്‍ വിശദീകരിച്ച് പൈലറ്റ് എപ്പിസോഡ് കാണാന്‍ കൊടുത്തെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് വിജയ് ബാബു നീട്ടുകൊണ്ടുപോയി. തല്‍കാലം കിനാവിന്റെ തീരത്ത് പെന്‍ഡിങ്ങില്‍ വെക്കാമെന്നാണ് അദ്ദേഹം അവസാനം പറഞ്ഞത്. കൂടാതെ ഹൊററും ക്രൈമും ചേർന്ന വിഷയത്തില്‍ ഒരു പരമ്പര ചെയ്യാമോയെന്ന് ചോദിച്ചു. ഞാന്‍ ഒക്കെ പറയുകയും ഡോ. ജനാർദ്ദനനെ കണ്ട് കഥയും തിരക്കഥയും തയ്യാറാക്കി. അതിന്റേയും 5 പൈലറ്റ് എപ്പിസോഡ് ഷൂട്ട് ചെയ്ത് വിജയ് ബാബുവിനെ കാണിച്ചു.വളരെ മനോഹരമായി ചെയ്തിട്ടുണ്ടെന്നായിരുന്നു വിജയ് ബാബുവിന്റെ മറുപടി. ഇതുപോ 100 എപ്പിസോഡ് കൂടെ ചെയ്താല്‍ വളരെ എളുപ്പത്തില്‍ തന്നെ 500 എപ്പിസോഡിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞു. സിനിമയില്‍ പോലും എടുക്കാത്ത രീതിയില്‍ അത്രയും പൈസ മുടക്കി പെർഫക്ഷനോടെയായിരുന്നു അതിലെ ഗവർണർ വരുന്ന സീനൊക്കെ എടുത്തത്. രാത്രി പത്ത് മണി സമയം ആയിരുന്നു എനിക്ക് അനുവദിച്ചത്. പ്രധാന കഥാപത്രം എന്നത് പോലെ ഒരു പാമ്പ് ഉണ്ടായിരുന്നു. അതിനെ വെച്ചുള്ള ഷൂട്ടൊക്കെ ഒരുപാട് നീണ്ടുപോയി.അങ്ങനെ പത്ത് മണിക്ക് സംപ്രേക്ഷണം തുടങ്ങി. എന്നാല്‍ അവിടുന്നും ലേറ്റ് ആയി 10.15, 10 20 ഓക്കെ ആകുമ്പോഴാണ് പരമ്പര തുടങ്ങുന്നത്. അങ്ങനെ കാണാന്‍ ആളില്ലാത്തതിനാല്‍ എന്നോട് ഒരു അക്ഷരം പോലും പറയാതെ ചില സാങ്കേതിക തകരാറുകളാല്‍ ഈ പരമ്പര ഇവിടെ നിർത്തുന്നു എന്ന് പറഞ്ഞ് അത് അവസാനിപ്പിച്ചു. അന്ന് അറ്റാക്ക് വന്ന് ഞാന്‍ മരിച്ച് പോകാതിരുന്നത് എന്റെ ഭാഗ്യമെന്ന് പറയാം.18 എപ്പിസോഡ് എന്റെ കൈയ്യില്‍ ഇരിക്കുമ്പോഴാണ് ചാനല്‍ നിർത്തുന്നത്. 58 ലക്ഷം രൂപയോളായിരുന്നു എന്റെ നഷ്ടം. എന്റെ സങ്കടം കണ്ട് കിനാവിന്റെ തീരത്ത് രണ്ട് മാസം കഴിഞ്ഞ് സംപ്രേക്ഷണം ചെയ്യാമെന്ന് സൂര്യാടിവിയിലെ ആളുകള്‍ പറഞ്ഞു. പക്ഷെ 15 വർഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. അന്ന് വിജയ് ബാബു എനിക്ക് വേണ്ടി ഒരു ചെറുവിരല്‍ പോലും അഭിനയിക്കില്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും എനിക്ക് വിജയ് ബാബുവിനെ ഇഷ്ടമാണ്. പൊള്ളയായ ഇമേജില്‍ ജീവിക്കുന്ന വ്യക്തിയല്ല അദ്ദേഹം. അമ്മ തിരഞ്ഞെടുപ്പിലെ ധാർമ്മികതയെക്കുറിച്ച് വിജയ് ബാബു ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നു. ബാബു രാജിനെതിരെ ഒന്നിലധികം കേസുകള്‍ ഉള്ളതിനാല്‍ അത് കഴിയുന്നത് വരെ മാറി നില്‍ക്കണം എന്നാണ് ഒരു ശങ്കയ്ക്കും ഇടയില്ലാതെ വിജയ് ബാബു പറഞ്ഞു.എനിക്കെതിരെ ആരോപണം ഉയർന്നപ്പോള്‍ ഞാന്‍ മാറി നിന്നു. ബാബു രാജും അതാണ് ചെയ്യേണ്ടത്. കേസുകളില്‍ നിരപരാധിത്വം തെളിയിക്കപ്പെട്ട ശേഷം തിരിച്ച് വരാം. അല്ലാതെ എന്തിനാണ് ഇത്ര തിടുക്കം. താങ്കള്‍ സംഘടനയെ നയിച്ചത് പോലെ നയിക്കാന്‍ വേറേയും ആളുകളുണ്ടെന്നും ഇത് വ്യക്തിപരമായി എടുക്കരുതെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *