അതുല്യ പ്രതിഭകൾക്ക് ആദരമൊരുക്കാൻ മൂന്ന് എക്സിബിഷനുകൾ

Spread the love

അതുല്യ ചലച്ചിത്രപ്രതിഭകളായ മൃണാൾ സെൻ, എം ടി വാസുദേവൻ നായർ, നടൻ മധു എന്നിവർക്ക് ആദരവായി രാജ്യാന്തര മേളയുടെ ഭാഗമായി മൂന്ന് എക്സിബിഷനുകൾ സംഘടിപ്പിക്കും. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മേളയുടെ മുഖ്യവേദിയായ ടാഗോറിലാണ് വെള്ളിയാഴ്ച മുതൽ മൂന്ന് എക്സിബിഷനുകൾ ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്കുയർത്തിയ ബംഗാളി നവതരംഗ സംവിധായകൻ മൃണാൾ സെന്നിന്റെ ജന്മശതാബ്‌ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സിനിമാ ജീവിതം അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ , സിനിമകളുടെ ചിത്രീകരണ സമയത്തെ അപൂർവ്വ നിമിഷങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിന്റെ ഭാഗമാകും .സിനിമാ സാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം ടി വാസുദേവൻ നായർ, നടൻ മധു എന്നിവരുടെ നവതി ആഘോഷത്തിന്റെ ഭാഗമായുള്ള എക്സിബിഷനുകളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *