തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസ് കേസെടുത്തു.നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഡ്രൈവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. അപകടരീതിയിൽ വാഹനം ഓടിച്ചെന്ന ഗുരുതര വകുപ്പുകൾ പ്രകാരമാണ് കേസ്. യാത്രക്കാരുടെ പരാതിയിലാണ് നടപടി.