പോഷകസമൃദ്ധമായ സൂപ്പര്‍ഫുഡ് ; ചില ചെറുധാന്യ വിഭവങ്ങൾ പരിചയപ്പെടാം
ചെറുധാന്യങ്ങൾ സൂപ്പര്‍ ഫുഡ് എന്നറിയപ്പെടുന്ന മില്ലറ്റ്‌സ് അഥവാ ചെറുധാന്യങ്ങള്‍ നമ്മുടെ അടുക്കളകളില്‍ സ്ഥാനം പിടിച്ചിട്ട് കുറച്ചുകാലമായി.റാഗി, ജോവര്‍, കുതിരവാലി, വരക്, കമ്പ്, ചാമ, തിന എന്നിങ്ങനെ പലതരം ചെറുധാന്യങ്ങളുണ്ട്. അരിക്കും ഗോതമ്പിനുമൊക്കെ പകരമായിട്ടാണ് നമ്മള്‍ ചെറുധാന്യങ്ങള്‍ ഉപയോഗിക്കാറുള്ളത്.ഇവയില്‍ അരിയേക്കാള്‍ കാര്‍ബോ ഹൈഡ്രേറ്റ്‌സ് കുറവും ഫൈബര്‍ കൂടുതലുമാണ്. മാത്രമല്ല അയണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയും ധാരാളമായുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനുമെല്ലാം ഈ ചെറുധാന്യങ്ങള്‍ ഉത്തമമാണ്.എന്നാല്‍ ഇവ പാകം ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.ഇവയില്‍ ഫൈബര്‍ കൂടുതലായതിനാല്‍ ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി നന്നായി കഴുകി, കുറഞ്ഞത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം വേണം പാചകം ചെയ്യാന്‍.

