ജമ്മു മേഖലയിൽ തുടർച്ചയായുണ്ടായ ഭൂചലനങ്ങളിൽ പരിഭ്രാന്തരായി പ്രദേശവാസികൾ
ജമ്മു: ജമ്മു മേഖലയിൽ തുടർച്ചയായുണ്ടായ ഭൂചലനങ്ങളിൽ പരിഭ്രാന്തരായി പ്രദേശവാസികൾ. ബുധനാഴ്ച പുലർച്ച മുതൽ വിവിധയിടങ്ങളിലായി നാലു ഭൂചലനങ്ങളാണ് ഉണ്ടായത്. ഡോഡ ജില്ലയിൽ മാത്രം രണ്ട് തവണയാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഡോഡയിൽ പുലർച്ചെ 2.20തിന് ഡോഡയിൽ 4.3 തീവ്രതയിലും, 7.56 ന് 3.5 തീവ്രതയിലുമുള്ള ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.രാവിലെ 8.29 തിന് കിഷ്ത്വാറിൽ 3.3 തീവ്രതയിലും റീസി ജില്ലയിൽ 2.8 തീവ്രതയിലുമുള്ള ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തിൽ ആർക്കും പരിക്കോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.ചൊവ്വാഴ്ച ഡോഡയിലും കിഷ്ത്വാറിലുമായുണ്ടായ ഭൂകമ്പങ്ങളിൽ നാലു പേർക്ക് പരിക്കേറ്റിരുന്നു. നിരവധി കെട്ടിടങ്ങളും തകർന്നിരുന്നു. ജാഗ്രതാ നിർദേശത്തെ തുടർന്ന് പ്രദേശത്തെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.