സർക്കാർ നീക്കത്തിനെതിരെ ജില്ലാ കൃഷിത്തോട്ടത്തിന് മുമ്പിൽ കോൺഗ്രസ് ധർണ്ണ നടത്തി
മാങ്കാംകുഴി: കല്ലി മേൽ ജില്ലാ കൃഷിതോട്ടത്തിന്റെ രണ്ടരയേക്കർ സ്ഥലം കൂടി ഹോർട്ടി കോർപ്പിന് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസും ഫാം വർക്കേഴ്സ് ഫെഡറഷനും സംയുക്തമായി ജില്ലാകൃഷിതോട്ടത്തിന് മുമ്പിൽ ധർണ നടത്തി. കെപിസിസി നിർവാഹക സമതി അംഗം അഡ്വ. കോശി. എം. കോശി ഉദ്ഘാടനം ചെയ്തു. കൃഷിതോട്ടത്തിന്റെ ഒരു സെന്റ് ഭൂമി പോലും ഹോർട്ടി കോർപ്പിന് വിട്ടുകൊടുക്കാൻ അനുവദിക്കുക ഇല്ലെന്നും ഇത് തികച്ചും തൊഴിലാളി വിരുദ്ധ നയമാണെന്നും തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്താൻ കാരണമാകുന്ന ഇത്തരം പ്രവർത്തികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ഫാംവർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സുരേഷ്‌കുമാർ കളീക്കൽ അധ്യക്ഷത വഹിച്ചു. നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി. ഹരിപ്രകാശ്, ഡി സി സി ജനറൽ സെക്രട്ടറി ജോൺ കെ മാത്യു, ഐ എൻ ടി യൂ സി റീജിയണൽ പ്രസിഡന്റ് മനോജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനു ഫിലിപ്പ്, ജോൺ പീടികയിൽ, ജി ശ്രീകുമാർ, തൊഴിലാളി പ്രതിനിധികളായ ഐ എൻ ടി യു സി യൂണിയൻ വൈസ് പ്രസിഡന്റ് സജിനിമോൾ, ഫാം കൌൺസിൽ മെമ്പർ ഷീജ, പഞ്ചായത്ത് മെമ്പർമാരായ സജിപുത്തൻവിള, വത്സല, അമ്പിളി,വൈ രമേശ്,സാം ജോർജ്, സൂര്യ വിജയകുമാർ, അനിത സജി, മായ സന്തോഷ്, സദാശിവകുറുപ്പ്, ശ്രീകുമാരമേനോൻ, ഡി. രമേശ്, പി. സി രമേശ്,രജനി പദ്മാകരൻ, തോമസ്, തമ്പാൻ, റോയ് ജോസഫ്, മാത്യു പൂവക്കുന്നിൽ, ഗോപിനാഥൻ, ഗോപാലകൃഷ്ണൻ, ഷാജഹാൻ, ഷെഹീൻ, കെ. ഉത്തമൻ, ഗോപാലകൃഷ്ണപിള്ള, കാർത്തികേയൻ, ബാബുക്കുട്ടൻ, ചെല്ലപ്പൻ, പി ബിജു, പ്രകാശ്, തുടങ്ങിയവർ സംസാരിച്ചു.