എംഡിഎംഎയുമായി കായംകുളം നഗരസഭ ജീവനക്കാരൻ പിടിയിൽ
കായംകുളം : സിന്തറ്റിക് ഡ്രാഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നുമായി കായംകുളം നഗരസഭ ജീവനക്കാരൻ പോലീസ് പിടിയിലായി. നഗരസഭയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരൻ കായംകുളം എരുവ ,കണ്ണാട്ട് കിഴക്കതിൽ ,വിജിത്ത് (23) ആണ് 4.5 ഗ്രാം എംഡിഎംഎ യുമായി കായംകുളം പോലീസിന്റെയും ജില്ലാ ഡാൻസാഫി ന്റെയും പരിശോധനയിൽ പിടിയിലായത്. ആലപ്പുഴ ജില്ലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സജിമോന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും, കായംകുളം ഡി.. വൈ .എസ്.പി.യും ചേർന്നാണ് ഇയാളുടെ വീട്ടിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്. ചെറിയ പൊതികളാക്കിയാണ് ഇയാൾ മയക്കുമരുന്ന് വില്ലന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. . മാസങ്ങളായി മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നെങ്കിലും ആദ്യമായാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്. കാർത്തികപ്പളളി, മുതുകുളം, ചിങ്ങോലി, എരുവ ഭാഗത്ത് യുവാക്കൾക്കും കുട്ടികൾക്കും മയക്ക് മരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാൾ ആണന്നും പോലീസ് പറഞ്ഞു. ഇവരുടെ വീട്ടിൽ നിന്ന് ധാരാളം കുട്ടികളും ചെറുപ്പക്കാരും മയക്ക്മരുന്ന് വാങ്ങുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കായംകുളം എസ് ഐ ശ്രീകുമാർ, എസ്‌സിപിഒ റെജി, സബീഷ്, ഷാജഹാൻ എന്നിവരും ജില്ലാ ലഹരി വിരുദ്ധ സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും, ബാംഗ്ലൂരിൽ നിന്നും നേരിട്ട് വാങ്ങി കായംകുളം, ഹരിപ്പാട് തൃക്കുന്നപ്പുഴ മേഖലകളിൽ വിതരണം ചെയ്യുകയും. ഗ്രാമിന് മുവായിരം മുതൽ അയ്യായിരം രൂപയ്ക്ക് വരെയാണ് വിതരണം ചെയ്യുന്നതെന്നും മൊഴി നൽകിയതായിപോലീസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാൻ്റ് ചെയ്തു.