ഭീമൻ രഘുവിനെതിരെ അധിക്ഷേപവുമായി സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്

Spread the love

തിരുവനന്തപുരം : ഭീമൻ രഘുവിനെതിരെ അധിക്ഷേപവുമായി സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്. ഇത്തിൾ കണ്ണിയാണ് ഭീമൻ രഘുവെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കണമെന്നും റെജി ആവശ്യപ്പെട്ടു. പാർട്ടിക്ക് തന്നെ അപമാനം ഉണ്ടാക്കുന്ന പ്രവർത്തികളാണ് നടന്റെ ഭാഗത്ത് നിന്നും നിത്യവും ഉണ്ടാകുന്നത്. ചുരുങ്ങി ദിവസം കൊണ്ട് രഘു തങ്ങൾക്ക് അപമാനമായി മാറി.ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു റെജിയുടെ പരാമർശം.കുറിപ്പ് ഇങ്ങനെകടക്കൂ പുറത്ത്. ഇല്ലെങ്കിൽ ചവിട്ടി പുറത്താക്കണം ഈ ഇത്തിൾക്കണ്ണിയെ. ഇനി മേലിൽ ഈ കൈകളിൽ ഈ ചെങ്കൊടി കാണാൻ പാടില്ല. ഇവന് കച്ചവടം ചെയ്യാനുള്ളതല്ല ഈ രക്തപതാക . ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് ഇയാൾ അപമാനവും നാണക്കേടുമായി മാറി. റെജി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ ഭീമൻ രഘു എഴുന്നേറ്റ് നിന്നതും ശേഷം അതിനെ ന്യായീകരിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തന്റെ ചിത്രത്തിന്റെ പ്രദർശനത്തിനിടെ ഭീമൻ രഘു സിപിഎം പതാക വീശിയതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *