മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ ജീവനക്കാരൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കുമളി: മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഈച്ചക്കുള്ള വിഷമരുന്ന് മദ്യത്തിൽ കലർത്തി കഴിച്ചത്. കുമളിയിൽ ആണ് സംഭവം. പൊലീസ് ആണ് ഇയാൾക്ക് രക്ഷകനായത്. ജീവനക്കരനെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം ഉണ്ടായത്.ഓഫീസ് അസിസ്റ്റൻറായ ജീവനക്കാരനാണ് വിഷം കഴിക്കുന്നത് മൊബൈലിലൂടെ വീട്ടുകാരെ കാണിച്ചതോടെ പരിഭ്രാന്തരായ ബന്ധുക്കൾ കുമളി പൊലീസിനെ അറിയിച്ചു.ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമായിട്ടില്ല. അവശനിലയിലായിരുന്ന ജീവനക്കാരനെ കുമളി ഇൻസ്പെക്ടർ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകൽ ഓഫീസിൽ ജീവനക്കാരൻ ആത്മഹത്യാശ്രമം നടത്തി മറ്റ് ജീവനക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി.