കാപ്പ കേസ് ഉൾപ്പെടെ 23 ഓളം കേസുകളുള്ള പ്രതി Commercial Quantity MDMA യും കഞ്ചാവുമായി നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിൽ
ബാംഗ്ലൂരിൽ നിന്നും വൻതോതിൽ MDMA യും കഞ്ചാവും കടത്തുന്ന കാപ്പ കേസ് ഉൾപ്പെടെ നിരവധി മയക്കുമരുന്ന് കേസുകളും ഏഴോളം മാല മോഷണം കേസുകളും പത്തോളം ബൈക്ക് മോഷണ കേസുകളും
ക്രിമിനൽ കേസുകളുമുള്ള മലയിൻ കീഴ് അണപ്പാട് സ്വദേശിയായ അശോകൻ മകൻ അർജുൻ പിടിയിലായി . നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെയും റേഞ്ച് പാർട്ടിയുടെയും സംയുക്തമായ മാസങ്ങളോളം നീണ്ട നീക്കത്തിനൊടുവിലാണ് തന്ത്രപരമായി പ്രതിയെ പിടികൂടാൻ സാധിച്ചത്.ഊരു വിലക്കിനെ തുടർന്ന് ഇയാള് ഒടുവിൽ താമസിച്ചു വരുന്ന എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
സാഹസികമായി ആണ് സംഘം പ്രതിയെ കീഴടക്കിയത്. ഇയാളുടെ പക്കൽ നിന്നും 4.843gm Mdma യും52.324 gm കഞ്ചാവുമായി പെരുമ്പഴുതൂർ കിളിയോട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ചില്ലറ വില്പന നടത്തുന്നതിനിടയിലാണ് ഇയാള് നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായത്. തുടർന്ന് ഇയാളുടെ അണപ്പാടുള്ള വീട്ടിൻ്റെ മേൽക്കൂരയിൽ നിന്നുമാണ് പ്ലാസ്റ്റിക് സ്വിപ്പ് ലോക്ക് കവറിൽ ഒതുക്കം ചെയ്ത നിലയിൽ 39.39 ഗ്രാം MDMA കണ്ടെടുത്തത്.മാർക്കറ്റിൽ രണ്ട് ലക്ഷം രൂപയോളം മൂല്യം ഉള്ള MDMAയും കഞ്ചാവുമാണ്
കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. U/s 8( c) 22 (c) & 20 b (ii) A of Ndps Act Cr 27/2025 പ്രകാരംനെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഓഫീസിൽ കേസ്ര ജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പാർട്ടിയിൽ റേഞ്ച് ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് ഇൻസ്പെക്ടർ മണിവർണ്ണൻ. പ്രശാന്ത് Aei (G)സിവിൽ എക്സൈസ് ഓഫീസർ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, അൽത്താഫ്.വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാലിനി, എന്നിവരും ഉണ്ടായിരുന്നു.