കേരള സര്‍വ്വകലാശാല പ്രിലിമിനറി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായി കണ്ടെത്തല്‍

Spread the love

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല പ്രിലിമിനറി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായി കണ്ടെത്തല്‍. പി.എസ്.സി പരീക്ഷ ആള്‍മാറാട്ട കേസിലെ പ്രതികള്‍ തന്നെയാണെന്നാണ് കണ്ടെത്തല്‍.കേരള സര്‍വ്വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്നാണ് പൊലീസ് കണ്ടെത്തിയത്.പൂജപ്പുരയില്‍ കഴിഞ്ഞ ആഴ്ച നടന്ന സര്‍വ്വകലാശാല എല്‍ജിഎസ് പി.എസ്.സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ അഖില്‍ ജിത്ത് ഹാളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. അന്നും സംശയം തോന്നിയതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ആള്‍മാറാട്ടം നടന്നെന്ന് തിരിച്ചറിഞ്ഞത്.കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേമം സ്വദേശികളായ രണ്ട് സഹോദരങ്ങളും കീഴടങ്ങി. 14 ദിവസത്തേക്ക് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *