കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. ട്രാക്ടറുകള്‍ കടത്തിവിടാതെ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.കര്‍ഷകരെ പിരിച്ചുവിടാനായി പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പഞ്ചാബില്‍ നിന്ന് ഹരിയാന അതിര്‍ത്തിയില്‍ എത്തിയത്.ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. മിനിമം താങ്ങുവില (എംഎസ്പി) ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന ആവശ്യവുമായാണ് 200-ലധികം കര്‍ഷക യൂണിയനുകള്‍ ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനായി ദേശീയ തലസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത്.