സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം : സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ആരംഭിക്കും. സംസ്ഥാന നിർവാഹക സമിതിയിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെയാണ് സിപിഐ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ആരംഭിക്കുന്നത്. രണ്ട് ദിവസം ചേരുന്ന യോഗത്തിൽ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ചക്ക് വരും മാസപ്പടിയിലും പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ തോൽവിയും അടക്കമുള്ള വിഷയങ്ങളും ചർച്ചയിൽ വരും.