സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്ഥിരം സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്ഥിരം സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. വൈകിട്ട് 4.5 ന് തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസിന് തുടക്കം കുറിക്കുക. നാളെ കാസര്‍ഗോട്ടു നിന്നും സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍ഗോട്ടു നിന്നും രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തും. മുഴുവന്‍ സീറ്റുകളിലേക്കും റിസര്‍വേഷന്‍ നടന്നതായി റെയില്‍വേ അറിയിച്ചു.എട്ട് കോച്ചാണ് ട്രെയിനുള്ളത്. ബുധനാഴ്ച മുതല്‍ ഇരുഭാഗത്തേക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തും. രാവിലെ ഏഴിന് കാസര്‍കോടു നിന്ന് തിരുവനന്തപുരം വന്ദേഭാരത് പുറപ്പെടും. കാസര്‍കോട് വന്ദേഭാരത് തിങ്കളാഴ്ചകളിലും തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് ചൊവ്വാഴ്ചകളിലും സര്‍വീസ് നടത്തില്ല.തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എസി ചെയര്‍കാറിന് 1515 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 54 സീറ്റും എസിചെയര്‍ കാറുകളിലായി 476 സീറ്റുമാണുള്ളത്. എട്ട് മണിക്കൂറിലധികം സമയം ഇരുഭാഗത്തേക്കും എടുക്കും.