കേന്ദ്രസർക്കാറിന്റെ സംസ്ഥാന സർക്കാരിനോട് അവഗണക്കെതിരെ ഡി.വൈ.എഫ്.ഐ പാളയം ബ്ലോക്ക് കമ്മിറ്റി മോണിംഗ് വാക്ക് നടത്തി
തിരുവനന്തപുരം : കേന്ദ്രസർക്കാറിന്റെ സംസ്ഥാന സർക്കാരിനോട് അവഗണക്കെതിരെ ഡി.വൈ.എഫ്.ഐ പാളയം ബ്ലോക്ക് കമ്മിറ്റി മോണിംഗ് വാക്ക് നടത്തി. മോണിംഗ് വാക്ക് ഡി.വൈ.എഫ് .ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള അവഗണ വലിയ രീതിയിൽ മുന്നോട്ടുപോയ്കൊണ്ടിരിക്കുകയാണ് . റെയിൽവേ യാത്രാ ദുരത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും സംസ്ഥാനത്തോടുളള സാമ്പത്തിക ഉപരോധനത്തിന് എതിരെയുമാണ് ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചാരണത്തിന്റെ ഭാഗമായി പാളം ഡി.വൈ.എഫ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മാനവീയം വീഥിയിൽ നിന്നും മോണിംഗ് വാക്ക് നടത്തിയത്.

DYFI ജില്ലാ സെക്രട്ടറി ഡോ ഷിജൂഖാൻ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി അനൂപ്, ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിൻ എന്നിവർ നേതൃത്വം നൽകി.