ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാം വിമാനം ഇന്നെത്തും; ഇത്തവണയും കൊണ്ടുവരുന്നത് സൈനിക വിമാനത്തിൽ തന്നെയെന്ന് സൂചന
അമേരിക്ക തിരിച്ചയ്ക്കുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള വിമാനം ഇന്നെത്തും. അമൃത്സറിലെ ഗുരു റാം ദാസ് ഇന്റന്‍ഷണല്‍ എയര്‍പോര്‍ട്ടിലാണ് വിമാനം ഇറങ്ങുന്നത്. ഇന്നും നാളെയുമായി 119 ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തുന്നത്. സൈനിക വിമാനത്തിലാണോ വിലങ്ങണിയിച്ചാണോ കൊണ്ടുവരുന്നതെന്ന് വ്യക്തമല്ല. നേരത്തേ 104 ഇന്ത്യക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ ഇറക്കിവിട്ടത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ ട്രംപുമായുളള കൂടിക്കാഴ്ചയില്‍ മോദി ഈ വിഷയത്തിൽ മൗനം പാലിച്ചു.
അതിനിടെ കുടിയേറ്റക്കാരെ പഞ്ചാബിൽ ഇറക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് മൻ കേന്ദ്രസർക്കാരിനെ വിമർശിച്ച് രംഗത്തെത്തി. പഞ്ചാബ് സർക്കാറിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും എന്തുകൊണ്ട് ദില്ലി വിമാനത്താവളത്തിൽ ഇറക്കുന്നില്ല എന്നും ഭഗവന്ത് മൻ ചോദിച്ചു.
രാവിലെ പത്തോടെ വിമാനം ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ട്. പഞ്ചാബ് (67), ഹരിയാന (33), ഗുജറാത്ത് (8), ഉത്തർപ്രദേശ് (3), മഹാരാഷ്ട്ര, ഗോവ, രാജസ്ഥാൻ (2), ജമ്മു-കാഷ്മീർ (1) എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇന്നെത്തുന്ന വിമാനത്തിലുള്ളത്. നേരത്തേ 104 ഇന്ത്യക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ ഇറക്കിവിട്ടത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ അമേരിക്കന്‍ നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. 487 ഇന്ത്യക്കാരെ ഇനിയും നാടുകടത്താനുണ്ടെന്നാണ് അമേരിക്ക കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തുവിട്ടത്. നാടുകടത്തുന്ന ഇന്ത്യക്കാരോടുളള സമീപനം ഇനിയും ഏത് തരത്തിലാകും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ തവണത്തെ അമേരിക്കയുടെ നാടുകടത്തല്‍ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രംഗത്തെത്തിയിരുന്നു. വിലങ്ങണിയിച്ച് നാടുകടത്തുന്നത് ഇതാദ്യമായല്ലെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. അമേരിക്കയില്‍ നിന്നും നാടുകടത്തുന്നവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന പ്രതിപക്ഷ ചോദ്യത്തില്‍ നിന്നും വിദേശകാര്യമന്ത്രി ഒഴിഞ്ഞുമാറി. തുടർന്ന് പാര്‍ലമെന്‍റിന് പുറത്ത് ഇടതുപക്ഷ എംപിമാര്‍ പ്രതിഷേധം നടത്തി. 104 ഇന്ത്യക്കാരെ നാടുകടത്തിയ അമേരിക്കന്‍ നടപടിയെ പൂര്‍ണമായും ന്യായീകരിച്ചുകൊണ്ടായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ വിശദീകരണം.
അതേസമയം, പരസ്പര തീരുവ പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്കയുമായി ആണവ കരാറിൽ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാപാര കമ്മി കുറക്കുന്നതിന്‍റെ ഭാഗമായി അമേരിക്കയിൽ നിന്ന് ഇന്ത്യ കൂടുതൽ എണ്ണ, വാതകം, യുദ്ധവിമാനം തുടങ്ങിയവ വാങ്ങുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതേസമയം പരസ്പര താരിഫുകളിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇന്ത്യക്ക് എണ്ണയും വാതകവും നൽകുന്ന ഒന്നാം നമ്പർ വിതരണക്കാരായി അമേരിക്കയെ മാറ്റുന്ന കരാറുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപ് ഉഭയകക്ഷി ചർച്ചയിൽ പ്രധാന വിഷയമായത്.