അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്
കൊച്ചി: അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്. കരള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയാണെന്ന് തെളിയിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒന്നും തന്നെ മൃതദേഹത്തില്‍ നിന്നും ലഭിച്ചില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കരള്‍ പൂര്‍ണമായും തകരാറിലായത് മരണത്തിലേക്ക് നയിച്ചു. മഞ്ഞപ്പിത്തവും അഞ്ജുശ്രീക്ക് പിടിപെട്ടിരുന്നു. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.കുഴിമന്തി കഴിച്ചതിന് പിന്നാലെയായിരുന്നു 19-കാരിയായ അഞ്ജുശ്രീക്ക് ദേഹാസ്വാസ്ഥ്യം ആരംഭിച്ചത്. ഡിസംബര്‍ 31് ഉച്ചയ്ക്ക് അല്‍റോമാന്‍സിയ ഹോട്ടലില്‍ നിന്ന് വാങ്ങിച്ച കുഴിമന്തിയായിരുന്നു കഴിച്ചത്. പിറ്റേന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയതോടെ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്.