ആയൂർ, വഞ്ചിപെട്ടിയിൽ പെട്രോൾ ടാങ്കർ ലോറി കാറിൽ ഇടിച്ചു മറിഞ്ഞു
കൊല്ലം, ആയൂർ, വഞ്ചിപെട്ടിയിൽ പെട്രോൾ ടാങ്കർ ലോറി കാറിൽ ഇടിച്ചു മറിഞ്ഞു. ഇതെതുടർന്ന് എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കൊട്ടാരക്കര നിന്നും ആയൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.. പെട്രോളുമായി വന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.