ജപ്‍തി ഭീഷണിയെ തുടര്‍ന്ന് മധ്യവയസ്കൻ ജീവനൊടുക്കി

Spread the love

പാലക്കാട്: പാലക്കാട്‌ ജപ്‍തി ഭീഷണിയെ തുടര്‍ന്ന് മധ്യവയസ്കൻ ജീവനൊടുക്കി. കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60) ആണ് മരിച്ചത്.

പുലർച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരുമകന്‍റെ ബിസിനസ്‌ ആവശ്യത്തിനായി സ്വകാര്യ ബാങ്കിൽ നിന്നും വൻതുക ലോൺ എടുത്തിരുന്നു.

1 കോടി 38 ലക്ഷം രൂപയാണ് തിരിച്ചടയ്ക്കേണ്ടി ഇരുന്നത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതിൽ മാനസിക വിഷമത്തിലായിരുന്നു അയ്യൂബ്.

Leave a Reply

Your email address will not be published. Required fields are marked *