അരിക്കൊമ്പന്റെ ആവാസ വ്യവസ്ഥയിലെ പ്രതിസന്ധി ജീവിതം കവിതയിൽ നിന്ന് സിനിമയിലേക്ക്

Spread the love

തിരുവനന്തപുരം : അരിക്കൊമ്പന്റെ ആവാസ വ്യവസ്ഥയിലെ പ്രതിസന്ധി ജീവിതം കവിതയിൽ നിന്ന് സിനിമയിലേക്ക് . Fazza ventures Pvt Ltd ആണ് അരിക്കൊമ്പന്റെ ആവാസ വ്യവസ്ഥയുടെ ജീവിതം സിനിമയായി നിർമ്മാണം നടത്തുന്നത്. ഓരോ വന്യ ജീവികൾക്കും അവരുടെ ആവാസ വ്യവസ്ഥ ഏറെ പ്രിയപ്പെട്ടതാണ്. മനുഷ്യന് എത്ര വിലയുള്ളതാണോ അവന്റെ സ്വന്തം നാടും വീടും എന്നപോലെ . ഒരു മനുഷ്യന്റെ പരാതികൾക്കും , സങ്കടങ്ങൾക്കും പരിഹാരത്തിനു ഭൂമിയിൽ ഒരുപാട് സംവിധാനങ്ങൾ ഉണ്ട് . വന്യജീവികളിലും അവരുടെ ചുറ്റുപാടുകളിലും നമ്മൾ അറിയാതെ പോകുന്ന , നമ്മൾ മന:പൂർവം ചെയ്യുന്നതും അല്ലാതെയുമുള്ള കൈകടത്തലുകൾ മൂലം വന്നു ചേരുന്ന നൂറ് പ്രതിസന്ധികൾ ഉണ്ട് . അതു നമ്മുടെ കവിതയിലെ നായകൻ കാട്ടുകൊമ്പാനായ അരികൊമ്പനും ഉണ്ടാകില്ലോ . സ്വന്തം ആവാസ വ്യവസ്ഥയിൽ പ്രതിസന്ധി കൊമ്പാനായലും വമ്പനയാലും മറുകരകൾ തേടും. കൊമ്പന് എന്തായിരിക്കും സംഭവിച്ചത് ? അവന്റെ വിഷമങ്ങൾ എന്താണ് ? അവൻ എന്ത് കൊണ്ടു അരി ഭക്ഷണമാക്കി ? ഒരു പിടി ചോദ്യവും കുറെ ഉത്തരങ്ങളും പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിച്ചു കൊണ്ടാണ് അരികൊമ്പൻ എന്ന കവിതയെ സിനിമ രൂപത്തിൽ ചിത്രീകരണം നടത്തുന്നത്.ഈ ചിത്രീകരത്തിൽ ഡയറക്ഷൻ ബിനോയ് . കെ മിഥില , കവിത , പ്രമോദ് കണ്ണൻപിള്ള , സംഗീതം ആലാപനം കാവാലം ശ്രീകുമാർ , ഓർക്കസ്ട്രേഷൻ രാജീവ് ശിവ , പ്രോഗ്രാം കോർഡിനേറ്റർ സുനിക്കുട്ടൻ നീരാവിൽ , അസോസിയേറ്റ് ഡയറക്ടർ വിഷ്ണു രാധാകൃഷ്ണൻ , ക്രിയേറ്റീവ് ഡയറക്ടർ ബിജു കലാവേദി , എന്നിവർ അടങ്ങുന്ന സംഘമാണ് അരികൊമ്പൻ എന്ന കവിതയിൽ സിനിമ ചിത്രീകരണത്തിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *